മീര നന്ദനും ഭര്‍ത്താവിനും സോഷ്യല്‍ മീഡിയയില്‍ അശ്ലീല അധിക്ഷേപം, ഇത്ര ചീപ്പാണോ മലയാളികള്‍? സൗന്ദര്യത്തിന്റെ അളവുകോല്‍ എന്താണ്?

Meera Nandan

കൊച്ചി: വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടശേഷം നടി മീര നന്ദനും ഭര്‍ത്താവ് ശ്രീജുവിനും എതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല അധിക്ഷേപം. ലണ്ടനില്‍ അക്കൗണ്ടായ ശ്രീജുവിന് സൗന്ദര്യമില്ലെന്ന് പറഞ്ഞാണ് ഒരുവിഭാഗം മലയാളികള്‍ ഇരുവരേയും ആക്രമിച്ചത്. കേട്ടാലറയ്ക്കുന്ന തെറികളും ബോഡി ഷെയിമിങ്ങുമായി നിറയുകയാണ് ഇരുവരുടേയും വിവാഹ ചിത്രങ്ങളുള്ള പോസ്റ്റുകളും വാര്‍ത്താപേജുകളും.

അടുത്തകാലത്ത് ഇത്രയും മോശമായ രീതിയില്‍ ഒരു മലയാളി നടിക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും സൈബറാക്രമണം നേരിടേണ്ടിവന്നിട്ടില്ല. ശ്രീജുവിന്റെ സൗന്ദര്യത്തിന്റെ അളവുകോലെടുത്താണ് മലയാളികളുടെ അധിക്ഷേപം. കഴിഞ്ഞദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. മാട്രിമോണിയല്‍ സൈറ്റുവഴി പരിചയപ്പെട്ടാണ് ദുബായില്‍ റേഡിയോ ജോക്കിയായ മീര ശ്രീജുവുമായുള്ള വിവാഹം ഉറപ്പിച്ചത്.

പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളകളുടെ സൈബറാക്രമണം ഏവരേയും ഞെട്ടിക്കുന്നതാണ്. മീര നന്ദന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈബറിടത്തിലെ ആക്രമണം അടുത്തകാലത്ത് രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഒരു പെണ്‍കുട്ടി സൈബറാക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

Meera Nandan Sreeju

മീരയ്‌ക്കെതിരായ ആക്രമണത്തിനെതിരെ ഒരുവിഭാഗം പ്രതികരിക്കുന്നുണ്ടെങ്കിലും ശ്രീജുവിന്റെ മുഖസൗന്ദര്യത്തെ പരിഹസിച്ചും അശ്ലീല പരാമര്‍ശം നടത്തിയും ഒരുവിഭാഗം ആക്രമണം തുടരുകയാണ്. മുഖ്യധാര മാധ്യമങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

Tags