മികച്ച താരം മെസ്സിയാണെന്ന് അംഗീകരിക്കില്ല, അത്രയ്ക്ക് വിനയം തനിക്കില്ലെന്ന് റൊണാള്‍ഡോ, റൂണിക്കും മറുപടി, മെസ്സിയാണെങ്കില്‍ ഇങ്ങനെ പറയുമോയെന്ന് ആരാധകര്‍

മികച്ച താരം മെസ്സിയാണെന്ന് അംഗീകരിക്കില്ല, അത്രയ്ക്ക് വിനയം തനിക്കില്ലെന്ന് റൊണാള്‍ഡോ, റൂണിക്കും മറുപടി, മെസ്സിയാണെങ്കില്‍ ഇങ്ങനെ പറയുമോയെന്ന് ആരാധകര്‍
Cristiano Ronaldo
Cristiano Ronaldo

ക്രിസ്റ്റ്യാനോയുടെ ജീവിതത്തിലെ ഏറ്റവും വ്യക്തിപരവും വെളിപ്പെടുത്തലോടെയുള്ളതുമായ അഭിമുഖം എന്ന് വിശേഷിപ്പിച്ചാണ് ഇത് പുറത്തുവിട്ടത്. 2022-ലെ മുന്‍ അഭിമുഖത്തിന് ശേഷം റൊണാള്‍ഡോയുടെ രണ്ടാമത്തെ വലിയ അഭിമുഖമാണിത്.

ദുബായ്: ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാ വിഷയമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭിമുഖം. ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ലയണല്‍ മെസ്സിയെക്കുറിച്ച് ക്രിസ്റ്റിയാനോയുടെ വിലയിരുത്തലാണ് വിവാദത്തിനിടയാക്കിയത്.

tRootC1469263">

ക്രിസ്റ്റ്യാനോയുടെ ജീവിതത്തിലെ ഏറ്റവും വ്യക്തിപരവും വെളിപ്പെടുത്തലോടെയുള്ളതുമായ അഭിമുഖം എന്ന് വിശേഷിപ്പിച്ചാണ് ഇത് പുറത്തുവിട്ടത്. 2022-ലെ മുന്‍ അഭിമുഖത്തിന് ശേഷം റൊണാള്‍ഡോയുടെ രണ്ടാമത്തെ വലിയ അഭിമുഖമാണിത്. അന്നത്തെ അഭിമുഖത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടുപോകുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

അഭിമുഖത്തില്‍, മോര്‍ഗന്‍ ചോദിച്ചു, ''ലോകത്ത് പലരും പറയുന്നു, മെസ്സി നിങ്ങളെക്കാള്‍ മികച്ചവനാണ്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?'' റൊണാള്‍ഡോയുടെ മറുപടി വ്യക്തമായിരുന്നു, മെസ്സി മികച്ചവനാണെന്ന് അഭിപ്രായം അംഗീകരിക്കാന്‍ കഴിയില്ല, അത്രത്തോളം വിനയം തനിക്കില്ലെന്നാണ് സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍.

രണ്ട് സൂപ്പര്‍ താരങ്ങളും കരിയറിന്റെ അവസാനഘട്ടത്തിലാണെന്നാണ് വിലയിരുത്തല്‍. റൊണാള്‍ഡോ അല്‍-നാസറുമായി 2027 വരെയാണ് കരാര്‍. മെസ്സി ഇന്റര്‍ മിയാമിയില്‍ 2028 വരെ തുടരുമെന്നാണ് പ്രതീക്ഷ. 36 മത്സരങ്ങളില്‍ പരസ്പരം പൊരുതിയപ്പോള്‍ റൊണാള്‍ഡോ 11 വിജയങ്ങളും മെസ്സി 16 വിജയങ്ങളും നേടിയിട്ടുണ്ട്. 13 ബാലണ്‍ ഡി'ഓര്‍ അവാര്‍ഡുകള്‍, യൂറോപ്പിലെ ലീഗ് ടൈറ്റിലുകള്‍, ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍ എന്നിവ ഇരുവരും പങ്കുവെച്ചു. മെസ്സി 8 തവണ ബാലണ്‍ ഡിഓര്‍ നേടിയപ്പോള്‍ ക്രിസ്റ്റിയാനോ 5 തവണയാണ് ഈ നേട്ടത്തിലെത്തിയത്.

അഭിമുഖത്തില്‍ മറ്റൊരു വിഷയം ഉയര്‍ന്നത് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹതാരം വെയിന്‍ റൂണിയുടെ പ്രസ്താവനയായിരുന്നു. റൂണി ഒരിക്കല്‍ മെസ്സി റൊണാള്‍ഡോയെക്കാള്‍ മികച്ചവനാണെന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ച് റൊണാള്‍ഡോ പറഞ്ഞത്, അക്കാര്യത്തില്‍ എനിക്ക് പ്രശ്‌നമില്ല. റൂണി തന്റെ കരിയര്‍ അവസാനിപ്പിച്ചവനാണ്, ഞാന്‍ ഇപ്പോഴും ഉയര്‍ന്ന നിലയില്‍ കളിക്കുന്നു എന്നാണ്.

2026 ലോകകപ്പിന് മുന്നോടിയായി ആരാധകരെ ഇരുതട്ടിലാക്കുന്നതാണ് ക്രിസ്റ്റിയാനോയുടെ പരാമര്‍ശം. അതേസമയം, മെസ്സിയാണെങ്കില്‍ ഒരിക്കലും ഇങ്ങനെ പറയില്ലെന്നും അതുതന്നെയാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍.

Tags