നടി ആക്രമണക്കേസിന് ശേഷം ദിലീപിനെ ചേര്‍ത്തുപിടിച്ചത് കോണ്‍ഗ്രസ്, ഉറ്റ സുഹൃത്ത് ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കി


കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിയമനടപടി ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് യൂത്ത് കോണ്‍ഗ്രസ്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും അവസാനിപ്പിക്കാന്‍ കമ്മറ്റി റിപ്പോര്‍ട്ട് മുഴുവന്‍ പുറത്തുവിടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പോക്‌സോ കേസിന് വരെ സാധ്യതയുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തോളം പൂഴ്ത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും വിമര്‍ശനവുമായെത്തി. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡ് സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരവും കുറ്റപ്പെടുത്തുകയും ചെയ്തു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരവെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനമാണ്. ഹേമ കമ്മറ്റിയെ നിയോഗിക്കപ്പെടാന്‍ കാരണമായ നടി ആക്രമണക്കേസിലെ മുഖ്യ പ്രതികളിലൊരാളായ നടന്‍ ദിലീപിന് എല്ലാ പിന്തുണയും നല്‍കി ചേര്‍ത്തുനിര്‍ത്തിയത് കോണ്‍ഗ്രസ് ആണെന്ന് തെളിവുകള്‍ സഹിതം നവമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ക്വട്ടേഷന്‍ നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ 90 ദിവസത്തോളം ജയിലില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയ ദിലീപിനെ കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ മുന്‍സിപ്പാലിറ്റി പരിപാടിക്ക് ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ ജെബി മേത്തര്‍ ഉള്‍പ്പെടെ ദിലീപിനൊപ്പം വേദി പങ്കിടുകയും സെല്‍ഫിയെടുക്കുകയും ചെയ്തു. ദിലീപിന്റെ അടുത്ത സുഹൃത്തും നടി കേസില്‍ പൂര്‍ണ പിന്തുണ നല്‍കിയ നടനുമായ ധര്‍മജന്‍ കോണ്‍ഗ്രസിനുവേണ്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. നടി ആക്രമണക്കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ സുഹൃത്തുകൂടിയാണ് ധര്‍മജന്‍.

നടി ആക്രമണക്കേസാണ് ഹേമ കമ്മറ്റിയെ നിയോഗിക്കുന്നതിലേക്ക് നയിച്ചത് എന്നിരിക്കെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് കാപട്യം നിറഞ്ഞതാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ദിലീപിനെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ നിലപാട് പരിഹാസ്യമാണെന്നും ഇടതുപ്രൊഫൈലുകള്‍ പരിഹസിച്ചു.