ചാനല്‍ ചര്‍ച്ചയ്ക്കിടെ 'നിര്‍ത്തെടാ തെണ്ടീ' യെന്ന് എന്‍സിഇആര്‍ടി ഉന്നതതല സമിതി അധ്യക്ഷന്‍, ഇന്ത്യ ഭാരതമാക്കാന്‍ ശുപാര്‍ശ ചെയ്തയാള്‍

ci issac
ci issac

കൊച്ചി: ഇന്ത്യയെന്ന പേര് ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയാനുള്ള ശ്രമത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളില്‍ ഇനിമുതല്‍ ഭാരതം മതിയെന്ന എന്‍സിഇആര്‍ടി ശുപാര്‍ശ വിവാദമായിരിക്കുകയാണ്. മലയാളിയായ സിഐ ഐസക് അധ്യക്ഷനായ എന്‍സിഇആര്‍ടി സമൂഹിക ശാസ്ത്ര ഉന്നതതല സമിതിയാണ് ഇത്തരമൊരു ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

tRootC1469263">

വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ എസ്എഫ്‌ഐ നേതാവ് ഇ അഫ്‌സലിനെതിരായ ഐസക്കിന്റെ തെറിവിളി വൈറലായി മാറി. ഡാ തെണ്ടി, നിര്‍ത്തെടാ തെണ്ടീ, നീയാരാടാ തെണ്ടീയെന്നൊക്കെയാണ് ചര്‍ച്ചയ്ക്കിടെ ഐസക് അഫ്‌സലിനെതിരെ ആക്രോശിക്കുന്നത്. ഇന്ത്യയെന്ന പേരു മാറ്റാനുള്ള സാഹചര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വിവരിക്കുന്നതിനിടെയാണ് കുട്ടികളുടെ ഭാവി തീരുമാനിക്കുന്ന വിദ്യാഭ്യാസ നയത്തെക്കുറിച്ച് പഠിക്കുന്ന അധ്യക്ഷന്റെ ഈ രീതിയിലുള്ള പെരുമാറ്റം. പത്മശ്രീ അവാര്‍ഡ് ജേതാവായ ഐസക് കോളേജ് അധ്യാപകന്‍ കൂടിയാണ്. തികഞ്ഞ ആര്‍എസ്എസ് അനുകൂലി കൂടിയാണ് ഐസക്.

ഇന്ത്യ മാറ്റി ഭാരതം ആക്കുന്നത് കൂടാതെ മറ്റു ചില മാറ്റങ്ങളും ഉന്നതതല സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചരിത്രത്തെ മൂന്നായി വേര്‍തിരിക്കുമ്പോള്‍ പൗരാണികം (ഏന്‍ഷ്യന്റ്) എന്നതിനു പകരം 'ക്ലാസിക്കല്‍' എന്നുപയോഗിക്കണമെന്നും ഇന്ത്യന്‍ നോളജ് സിസ്റ്റത്തിനു (ഐകെഎസ്) കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു.

ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 2021ല്‍ ആണ് 25 സമിതികള്‍ രൂപീകരിച്ചത്. സമാനമാതൃകയില്‍ സംസ്ഥാനങ്ങളും 25 സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

 

Tags