ക്രിസ്ത്യാനികളെ കാണുമ്പോള്‍ ജൂതന്മാര്‍ തുപ്പും, എന്തുകണ്ടിട്ടാണ് അവര്‍ ഇസ്രായേലിനെ പിന്തുണക്കുന്നത്?
ന്യൂഡല്‍ഹി: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം കനക്കുമ്പോള്‍ ലോകമെങ്ങുമുള്ള ജനങ്ങളില്‍ ചേരിതിരിവ് പ്രകടമാണ്. കേരളത്തിലും ഇരു രാജ്യങ്ങളേയും പിന്തുണയ്ക്കുന്നവര്‍ ഏറെയുണ്ട്. മുസ്ലീം വിഭാഗം ഭൂരിപക്ഷവും പലസ്തീന് പിന്തുണ നല്‍കുമ്പോള്‍ ക്രിസ്ത്യാനികളില്‍ വലിയൊരു ശതമാനവും സംഘപരിവാര്‍ അനുകൂലികളും ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരാണ്.
tRootC1469263">സോഷ്യല്‍ മീഡിയയില്‍ യുദ്ധസംബന്ധമായ വിഷയങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന യുദ്ധമായതുകൊണ്ടാണ് പലരും ജൂതന്മാരേയും ഇസ്രായേലിനേയും പിന്തുണയ്ക്കുന്നതെന്ന് തുറന്നുകാട്ടുന്നതാണ് പല ചര്‍ച്ചകളും. എന്നാല്‍, ജൂതന്മാര്‍ തങ്ങളുടെ വംശത്തെയല്ലാതെ മറ്റുവര്‍ക്ക് ബഹുമാനം നല്‍കാത്തവരാണെന്നതാണ് സത്യം.
ഇസ്രായേലില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങളാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെടുകയും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടക്കുന്നതുമെല്ലാം പതിവാണ്. ക്രിസ്തുമതക്കാരെ കാണുമ്പോള്‍ തുപ്പുന്ന ജൂതന്മാരും കുറവല്ല. ജനസംഖ്യയില്‍ മൃഗീയഭൂരിപക്ഷമുള്ള ജൂതന്മാര്‍ മറ്റു മതക്കാരെ രാജ്യംവിടാന്‍ പ്രേരിപ്പിക്കുന്നതെല്ലാം ചെയ്തുകൂട്ടാറുണ്ട്.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ക്രിസ്തുമതത്തിന്റെ ജന്മസ്ഥലത്ത് ക്രിസ്ത്യാനികളുടെ ജീവിതം മോശമാക്കിയെന്ന് ഹോളി ലാന്‍ഡിലെ റോമന്‍ കത്തോലിക്കാ സഭയുടെ തലവന്‍ അടുത്തിടെയാണ് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. വത്തിക്കാന്‍ നിയുക്ത ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബറ്റിസ്റ്റ പിസബല്ലയുടെ ഈ വെളിപ്പെടുത്തല്‍ ആ ദേശത്ത് ക്രിസ്ത്യന്‍ മതവിഭാഗം അനുഭവിക്കുന്ന യാതനകള്‍ അടിവരയിടുന്നു.
ഇവിടുത്തെ 2,000 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സമൂഹം വര്‍ദ്ധിച്ചുവരുന്ന ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രണമാണ് നടക്കുന്നത്. വലതുപക്ഷ സര്‍ക്കാര്‍ പുരോഹിതന്മാരെ ഉപദ്രവിക്കുകയും മതപരമായ സ്വത്തുക്കള്‍ നശിപ്പിക്കുന്ന തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷമായ ക്രിസ്ത്യന്‍ ജനവിഭാഗത്തോടുള്ള ജൂതന്മാരുടെ ആക്രമണം പുതിയ കാര്യമല്ല. പതിറ്റാണ്ടുകളായി ജറുസലേമിലും പരിസരത്തുമെല്ലാം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഇല്ലാതാക്കാന്‍ ജൂതന്മാര്‍ ശ്രമിച്ചുവരുന്നുണ്ട്. അക്രമികള്‍ക്ക് സര്‍ക്കാര്‍ പിന്തുണകൂടിയായതോടെ ക്രിസ്ത്യന്‍ വംശജരുടെ എണ്ണവും നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു.
ഇന്ന് ജറുസലേമില്‍ ഏകദേശം 15,000 ക്രിസ്ത്യാനികളാണുള്ളത്. അവരില്‍ ഭൂരിഭാഗവും പലസ്തീനികള്‍. ഒരിക്കല്‍ 27,000 ആയിരുന്നു ഇവരുടെ എണ്ണം. 1967 ലെ യുദ്ധത്തിന് പിന്നാലെ സമ്പന്നരായ പലരും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി. അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും യഹൂദരുടെ നിയന്ത്രണം സ്ഥാപിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ജറുസലേം മുസ്ലീമിന്റേയും ക്രിസ്ത്യാനികളുടേയും ജൂതന്മാരുടേയും വിശുദ്ധ ദേശമായി കണക്കാക്കുന്ന പ്രദേശമാണ്. എന്നാല്‍, ഇവിടെ തങ്ങളുടേത് മാത്രമാക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളാണ് സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്ന്.
2023ല്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം വര്‍ഷമായി മാറുകയാണെന്ന് ജറുസലേം ഇന്റര്‍ ചര്‍ച്ച് സെന്ററില്‍ നിന്നുള്ള യൂസഫ് ഡാഹര്‍ അഭിപ്രായപ്പെടുന്നു. വൈദികര്‍ക്കെതിരായ ശാരീരിക ആക്രമണങ്ങളും പീഡനങ്ങളും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. ഈ വര്‍ഷം ആദ്യം മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമം വര്‍ധിച്ചതോതിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്രയധികം വെറുപ്പോടെയാണ് ജൂതന്മാര്‍ ക്രിസ്ത്യാനികളെ കാണുന്നതെന്ന് തെളിയിക്കുന്ന ഒരു വീഡിയോ നേരത്തെ പുറത്തുവന്നത് വലിയ കോലാഹലമുണ്ടാക്കിയിരുന്നു. ഓള്‍ഡ് സിറ്റിയിലെ ചര്‍ച്ച് ഓഫ് ഫ്‌ലാഗെലേഷനില്‍ നിന്ന് കുരിശ് ചുമന്ന ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ അള്‍ട്രാ ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തുപ്പുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഇത് ഏറെ വിവാദമാകുകയും ചെയ്തു. ക്രിസ്ത്യാനികള്‍ നടന്നുപോകുമ്പോള്‍ അവരെ അധിക്ഷേപിച്ച് തുപ്പുന്നത് പല ജൂതന്മാരുടേയും വിനോദമാണ്.
.jpg)

