കേരളത്തില്‍ മാരത്തോണ്‍ നടത്താന്‍ അബുദാബിക്ക് താത്പര്യം, ഉടക്കിട്ട് കേന്ദ്രം, മറ്റൊരു സംസ്ഥാനത്ത് പോരെയെന്ന് ചോദ്യം


തിരുവനന്തപുരം: കേരളത്തില്‍ ഒന്നും പാടില്ലെന്ന ചിന്തയാണ് കേന്ദ്ര സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവുമായി ഹൃദയബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ പല കാര്യങ്ങളിലും സഹകരിക്കാന്‍ തയ്യാറാകുമ്പോള്‍ കേന്ദ്രം അനുവാദം അനുവാദം നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
tRootC1469263">കേരളവുമായി ഹൃദയബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുണ്ട്. അവരുമായി സഹകരിക്കാന്‍ അനുവദിക്കുന്നില്ല. ഇവിടെ നല്ലതൊന്നും നടക്കാന്‍ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ സമീപനം. അബുദാബി മാരത്തണ്‍ കേരളത്തില്‍ നടത്താന്‍ അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ലോക മത്സരമായതിനാല്‍ കേന്ദ്രത്തിന്റെ അനുമതി ചോദിച്ചു. ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കേരളത്തിലേക്ക് എന്തിനാണ് പോകുന്നതെന്നാണ് അവരോട് ചോദിച്ചത്. കേന്ദ്രത്തിന് താല്‍പ്പര്യമുള്ള മറ്റൊരു സംസ്ഥാനത്തിന്റെ പേരുംപറഞ്ഞു. ഇത്തരം കാര്യങ്ങളില്‍പോലും ഇങ്ങനെയായാല്‍ എന്താകും സ്ഥിതി. കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ ഇവിടുത്ത ബിജെപിയുമായി കോണ്‍ഗ്രസ് നല്ല ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണതെന്നും ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് കുടുംബസംഗമങ്ങളില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷമുളളതുകൊണ്ടാണ് ബിജെപിക്ക് കേരളത്തില്‍ വേരോട്ടമില്ലാത്തത്. ആ സ്വാധീനം തകര്‍ക്കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും വഴിതേടുകയാണ്. കേരള സര്‍ക്കാരിനെ അപമാനിക്കുന്ന പ്രചാരണങ്ങള്‍ അതിന്റെ ഉദാഹരണമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്കെത്തിക്കാനാണ് നവകേരള സദസ് ആലോചിച്ചത്. അത് ബഹിഷ്‌കരിക്കുമെന്ന യുഡിഎഫ് പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.