ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റിയ ദിവസവും സമയവും ഏതാണ്? സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും പറയുന്നത് ഈ ദിവസം

Survey
Survey

ആളുകള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും, മിക്കവരും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഴ്ചയില്‍ അനുകൂലമായ സമയമോ ദിവസമോ ഉണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടാകും. ബ്രിട്ടീഷ് ബ്യൂട്ടി റീട്ടെയിലറായ സൂപ്പര്‍ഡ്രഗ്‌സ്, ഏകദേശം 2,000 ആളുകളില്‍ ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തി. ലൈംഗിക ബന്ധത്തിനായുള്ള ആഴ്ചയിലെ ഏറ്റവും നല്ല സമയവും ദിവസവും അറിയുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പറയുന്നതനുസരിച്ച്, ഞായറാഴ്ചകളില്‍ രാവിലെ 9:00 മണിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് അവര്‍ക്ക് താത്പര്യമെന്നാണ്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഴ്ചയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ദിവസമായി ശനിയാഴ്ച തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ആഴ്ചയില്‍ ഏത് ദിവസമാണ് നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്നത് ഒരു വിഷയമല്ല. നിങ്ങള്‍ സംരക്ഷണം ഉറപ്പുവരുത്തുകയും പങ്കാളിയുടെ സമ്മതത്തോടെ മാത്രം സെക്‌സില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ്.

ഒരു നല്ല ലൂബ്രിക്കന്റ് ലൈംഗികബന്ധം സുഗമമാക്കും. ചിലപ്പോള്‍ സ്വാഭാവിക ലൂബ്രിക്കന്റിന്റെ അഭാവം ലൈംഗികത ആസ്വദിക്കുന്നതില്‍ നിന്ന് ഇരുവരേയും തടഞ്ഞേക്കാം. നിങ്ങളുടെ ശരീരം നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ലൂബ്രിക്കന്റ് ഇല്ലാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഒരു ലൂബ്രിക്കന്റ് ഉപയോഗിക്കുന്നത് മികച്ച ഓപ്ഷനാണ്. അതിനാല്‍, ഒരു സെക്‌സിന് മുന്‍പായി ട്യൂബ് ലൂബ്രിക്കന്റ് കൈയ്യില്‍ സൂക്ഷിക്കുക.

ലൈംഗിക ബന്ധത്തില്‍ പ്രധാനമായ മറ്റൊരു കാര്യമാണ് ഫോര്‍പ്ലേ. അപ്രസക്തമായ ഒന്നായി അതിനെ തള്ളിക്കളയരുത്. പരസ്പരം ശാരീരിക ആവശ്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ ഫോര്‍പ്ലേ പങ്കാളികളെ സഹായിക്കുന്നു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയുടെ സമ്മതമാണ്. കൂടാതെ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സംരക്ഷണം ഉപയോഗിക്കാന്‍ ഒരിക്കലും മറക്കരുത്. കാരണം ഇരുവരുടെയും സുരക്ഷിതത്വവും സൗകര്യങ്ങളുമല്ലാതെ മറ്റൊന്നും പ്രധാനമല്ല.

Tags