ചാനല്‍ റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് വീണ് ഏഷ്യാനെറ്റ്, രാജീവ് ചന്ദ്രശേഖര്‍ ബിജെപി പ്രസിഡന്റായത് കനത്ത തിരിച്ചടിയായി, പ്രേക്ഷകര്‍ കൈയ്യൊഴിയുന്നു, വിനുവിന്റെ ചര്‍ച്ചകള്‍ അസഹ്യമെന്ന് സോഷ്യല്‍മീഡിയ


റിപ്പോര്‍ട്ടര്‍ ചാനല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ മൂന്നാമതുണ്ടായിരുന്ന 24 ന്യൂസ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. മനോരമയും മാതൃഭൂമിയുമാണ് നാലും അഞ്ചും സ്ഥാനത്ത്. കടുത്ത മത്സരമാണ് ഏഷ്യാനെറ്റ് മറ്റു ചാനലുകളില്‍ നിന്നും ഇപ്പോള്‍ നേരിടുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ നടക്കുന്ന അനാരോഗ്യകരമായ മത്സരഓട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റപ്പെട്ട് ഏഷ്യാനെറ്റ്. എതിരാളികളില്ലാതെ വര്‍ഷങ്ങളോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ചാനലാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങിയത്.
tRootC1469263">റിപ്പോര്‍ട്ടര്‍ ചാനല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ മൂന്നാമതുണ്ടായിരുന്ന 24 ന്യൂസ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. മനോരമയും മാതൃഭൂമിയുമാണ് നാലും അഞ്ചും സ്ഥാനത്ത്. കടുത്ത മത്സരമാണ് ഏഷ്യാനെറ്റ് മറ്റു ചാനലുകളില്‍ നിന്നും ഇപ്പോള്‍ നേരിടുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തുമ്പോള്‍ തന്നെ ചാനല്‍ റേറ്റിങ്ങില്‍ പിന്നിലാകുമെന്ന പ്രവചനമുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചാനലുടമ മാറുമ്പോള്‍ നിഷ്പക്ഷരായ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു.

കേരളത്തിനെതിരെ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ചരിത്രമുള്ള രാജീവ് ബിജെപി സംസ്ഥാന പ്രസിഡന്റായതോടെ ഏഷ്യാനെറ്റ് ന്യൂസിന് നിഷ്പക്ഷ മാധ്യമം എന്ന ലേബല്‍ പൂര്‍ണമായും നഷ്ടമായെന്നാണ് റേറ്റിങ് ചൂണ്ടിക്കാട്ടുന്നത്.
ജനം ടിവി പോലെ പൂര്‍ണമായും ബിജെപി അനുകൂല ചാനലായി ഏഷ്യാനെറ്റ് ന്യൂസ് മാറുമെന്നാണ് ചിലരുടെ വാദം. ബിജെപിക്കുവേണ്ടി കൂടുതല്‍ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ ഏഷ്യാനെറ്റിനുണ്ട്. കൂടാതെ വിനു വി ജോണിനെപ്പോലുള്ള മാധ്യമ പ്രവര്‍ത്തകരും സ്ഥിരം ചര്‍ച്ചാ അതിഥികളും മടുപ്പിക്കുന്നതും റേറ്റിങ്ങില്‍ പിന്നിലാകാന്‍ കാരണമായി.