പരീക്ഷാ തലേന്ന് നീറ്റ് ചോദ്യപേപ്പര്‍ കിട്ടിയതായി വിദ്യാര്‍ത്ഥി, പേപ്പര്‍ ചോര്‍ത്താന്‍ അമ്മാവന്‍ പദ്ധതിയിട്ടതോടെ കോച്ചിങ്ങിനിടെ മടങ്ങി, നല്‍കിയത് 40 ലക്ഷത്തോളം രൂപ

പരീക്ഷാ തലേന്ന് നീറ്റ് ചോദ്യപേപ്പര്‍ കിട്ടിയതായി വിദ്യാര്‍ത്ഥി, പേപ്പര്‍ ചോര്‍ത്താന്‍ അമ്മാവന്‍ പദ്ധതിയിട്ടതോടെ കോച്ചിങ്ങിനിടെ മടങ്ങി, നല്‍കിയത് 40 ലക്ഷത്തോളം രൂപ
Neet Exam
Neet Exam

ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിലെ (നീറ്റ്) ക്രമക്കേടുകളില്‍ പുതിയ വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥി. പേപ്പര്‍ ചോര്‍ത്തി നല്‍കിയ സംഘത്തെ അറസ്റ്റ് ചെയ്തതോടെയാണ് വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തത്. പരീക്ഷാ തലേന്ന് ചോദ്യ പേപ്പര്‍ ലഭിച്ചെന്നും ഉത്തരം മന:പാഠമാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും വിദ്യാര്‍ത്ഥി പോലീസിനോട് സമ്മതിച്ചു.

tRootC1469263">

ബിഹാറില്‍ നിന്ന് അറസ്റ്റിലായ നാലുപേരില്‍ വിദ്യാര്‍ത്ഥികളായ അനുരാഗ് യാദവ്, ദനാപൂര്‍ കൂടാതെ മുനിസിപ്പല്‍ കൗണ്‍സിലിലെ ജൂനിയര്‍ എഞ്ചിനീയറായ അമ്മാവന്‍ സിക്കന്ദര്‍, നിതീഷ് കുമാര്‍, അമിത് ആനന്ദ് എന്നിവരും ഉള്‍പ്പെടുന്നു.

പരീക്ഷയുടെ തലേദിവസം ലഭിച്ച ചോദ്യപേപ്പര്‍ മനഃപാഠമാക്കിയപ്പോള്‍ അടുത്ത ദിവസത്തെ പരീക്ഷയില്‍ കൃത്യമായ ചോദ്യങ്ങള്‍ ചോദിച്ചതായി ബീഹാര്‍ പോലീസുകാര്‍ക്ക് നല്‍കിയ മൊഴിയില്‍ അവര്‍ പറഞ്ഞു.

കോട്ടയിലെ കോച്ചിംഗ് ഹബ്ബില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അനുരാഗ് യാദവ്. പേപ്പര്‍ ചോര്‍ത്താന്‍ പദ്ധതിയിട്ടിരുന്നതിനാല്‍ മടങ്ങിപ്പോകാന്‍ അമ്മാവന്‍ ആവശ്യപ്പെടുകയായിരുന്നു. രാത്രിയില്‍ ചോദ്യപേപ്പര്‍ വായിച്ച് മന:പ്പാഠമാക്കാന്‍ പ്രേരിപ്പിച്ചു. പരീക്ഷയ്ക്ക് പോയപ്പോള്‍ മനഃപാഠമാക്കിയ അതേ ചോദ്യങ്ങള്‍ തന്നെയാണ് വന്നത്. പരീക്ഷ കഴിഞ്ഞ് പോലീസ് വന്ന് പിടികൂടിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

നീറ്റ് വിജയിക്കാന്‍ ഓരോ ഉദ്യോഗാര്‍ത്ഥിക്കും 40 ലക്ഷത്തോളമാണ് കൊടുക്കേണ്ടിവന്നത്. പണം നല്‍കിയവര്‍ക്കെല്ലാം ചോദ്യപേപ്പറും ലഭിച്ചു. എന്നാല്‍, പരീക്ഷാദിവസം പോലീസ് വാഹന പരിശോധന നടത്തവെ വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുമായി സംഘത്തെ പിടികൂടിയതോടെയാണ് സംഭവം പുറത്തുവരുന്നത്.

മെയ് 5 ന് ഏകദേശം 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് ബിരുദ മെഡിക്കല്‍ കോഴ്സുകള്‍ക്കായുള്ള പരീക്ഷയ്ക്ക് ഹാജരായത്. പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 67 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു. ഇതോടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാര്‍ക്ക് അമിതമായി നല്‍കിയെന്ന ആരോപണവും ഉയര്‍ന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Tags