ക്ലാസ്‌മേറ്റ് കൂടിച്ചേരലുകള്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നുവോ? ഷിജുവും അനിലയും സ്‌കൂളില്‍ ഒപ്പം പഠിച്ചവര്‍, അവിഹിത ബന്ധങ്ങളുടെ ഒടുക്കം ഇങ്ങനെ, ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

Ania payyanur
Ania payyanur

പയ്യന്നൂര്‍: സോഷ്യല്‍ മീഡയയുടെ വരവോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ച് പഠിച്ചവര്‍ കണ്ടുമുട്ടുന്നതും സൗഹൃദങ്ങളിലേക്കും ഓര്‍മകളിലേക്കും മടങ്ങിപ്പോകുന്നതും ഇക്കാലത്ത് പതിവാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുണ്ടാക്കുന്ന പഴയ ക്ലാസ്‌മേറ്റുകളുടെ കൂട്ടായ്മകള്‍ പലതും കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നതിനും ഇടയാക്കുന്നുണ്ട്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് പയ്യന്നൂര്‍ മാതമംഗലം സ്വദേശിയായ അനിലയുടെ കൊലപാതകവും സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിന്റെ ആത്മഹത്യയും.

tRootC1469263">

സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് അടുത്ത സുഹൃത്തുക്കളാകുന്നതും അത് പ്രണയത്തിലേക്ക് കടക്കുന്നതും. രണ്ടുപേരുടേയും കുടുംബത്തില്‍ ഇക്കാര്യം അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്കും തുടക്കമായി. നേരത്തെ വിവാഹിതയായ അനിലയ്ക്ക് രണ്ട് മക്കളുണ്ട്. ഷിജുവും രണ്ട് കുട്ടികളുടെ പിതാവാണ്. കുടുംബബന്ധം തകര്‍ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ അനില സൗഹൃദത്തില്‍നിന്നും പിന്മാറാന്‍ തയ്യാറായി. എന്നാല്‍, ഇതില്‍ പ്രകോപിതനായ ഷിജു അനിലയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.

പയ്യന്നൂര്‍ അന്നൂരിലെ ബെറ്റി ജോസഫിന്റെ വീട് കുറച്ചുദിവസത്തേക്ക് നോക്കാനായി എത്തിയ ഷിജു അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ജോലിക്കുപോയ അനില വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് അന്നൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീട്ടില്‍നിന്നും ഇറങ്ങുമ്പോഴുള്ള വസ്ത്രമല്ല അനില ധരിച്ചിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. ഇതോടെ, അനില ഷിജുവിനൊപ്പം നാടുവിടാനുള്ള തയ്യാറെടുപ്പോടെയാണോ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും പോലീസ് സംശയിക്കുന്നു. ഇരുവരുടേയും ഫോണില്‍നിന്നും വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അനിലയുടെ കൊലപാതകവും ഷിജുവിന്റെ ആത്മഹത്യയും തകര്‍ത്തത് രണ്ട് കുടുംബങ്ങളേയാണ്. അതിരുവിട്ടുള്ള പ്രണയവും സൗഹൃദങ്ങളുമെല്ലാം ആത്യന്തികമായി കുടുംബങ്ങളെയാണ് ബാധിക്കുന്നത്. ക്ലാസ്‌മേറ്റ് കൂട്ടായ്മകളിലെ പ്രണയങ്ങള്‍ ഒളിച്ചോട്ടത്തില്‍ കലാശിക്കുന്ന വാര്‍ത്തകള്‍ ഇന്ന് പുതുമയല്ലാതായിട്ടുണ്ട്. കെട്ടുറുപ്പില്ലാത്ത കുടുംബ ബന്ധങ്ങളും മെച്ചപ്പെട്ട ജീവിതമെന്ന വ്യാമോഹവുമെല്ലാം ഇത്തരം പ്രണയങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍, പുത്തന്‍ പ്രതീക്ഷകളുമായി തളിര്‍ക്കുന്ന അവിഹിതബന്ധങ്ങളെല്ലാം ഒടുങ്ങുന്നത് സമാനരീതയിലാണ്.

Tags