ആകാശ് തില്ലങ്കേരിക്ക് നിയമകുരുക്ക് മുറുകുന്നു, വാഹനമോടിക്കാൻ ലൈസൻസില്ലെന്ന് കണ്ണൂർ ആർ.ടി.ഒ യുടെ റിപ്പോർട്ട്

akash thillankeri jeep driving

കണ്ണൂർ :ശുഹൈബ് വധക്കേസിലെ ഒന്നാം  പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ നിയമകുരുക്ക് മുറുകുന്നു. നമ്പർ പ്ളേറ്റില്ലാത്ത തുറന്ന ജീപ്പ് ഓടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു വിവാദ നായകനായ ആങ്കാശ് തില്ലങ്കേരിക്ക് വഹനമോടിക്കാൻലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം റിപ്പോർട്ട് നൽകി.ആര്‍ടിഒ വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ അറിയിച്ചു.

കണ്ണൂരില്‍ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില്‍ ഡ്രൈവിങ്ലൈസന്‍സ് ഇല്ലെന്നാണു കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്.വയനാട ജില്ലയിലെ പനമരത്ത്നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പില്‍ ആകാശ് തില്ലങ്കേരി നടത്തിയ നിയമവിരുദ്ധ യാത്രക്ക് പിന്നാലെ വാഹനത്തിന്‍റെ ഉടമ മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒമ്പത് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ സുലൈമാനെതിരെ 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയതിലും ഉടമക്കെതിരെ കേസുണ്ട്.

Akash Thillankeri city ride without seat belt in vehicle without number plate: Youth Congress complains to Enforcement RTO

വാഹനത്തിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ജൂലായ്  ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ പൊലീസില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്. സംഭവത്തില്‍ ആകാശിനെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

Read more: രശ്മി നായരും നിള നമ്പ്യാരും, മലയാളികള്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ് നേടുന്നത് ലക്ഷങ്ങള്‍

തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ ആര്‍ടിഒ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചിരുന്നു. ഇതിനിടെയിലാണ് ലൈൻസില്ലാതെ വാഹനമോടിച്ചുവെന്ന ആരോപണം ആകാശ് തില്ലങ്കേരിക്കെതിരെ ഉയരുന്നത്.

Tags