പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിൽ മുടങ്ങിക്കിടക്കുന്ന ചോറൂണിന് അനുമതി വേണമെന്ന് ഭക്തർ

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിൽ മുടങ്ങിക്കിടക്കുന്ന ചോറൂണിന് അനുമതി വേണമെന്ന് ഭക്തർ

കണ്ണൂർ : പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിൽ മുടങ്ങിക്കിടക്കുന്ന ചോറൂണിന് അനുമതി വേണമെന്ന് ഭക്തർ. രണ്ട് വർഷമായി പ്രധാന ക്ഷേത്രങ്ങളിൽ മുടങ്ങി കിടക്കുന്ന കുട്ടികൾക്കുള്ള ചോറൂണ് ചടങ്ങുകൾക്ക് അനുമതി നൽകണമെന്ന് ആവശ്യമുയരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിൽ ചോറൂണിന് വിലക്ക് ഏർപ്പെടുത്തിയത്.

എന്നാൽ മറ്റു ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി കുട്ടികൾക്കുള്ള ചോറൂണ് ആരംഭിച്ചിട്ടും സംസ്ഥാനത്ത തന്നെ കൂടുതൽ ചോറൂണ് നടക്കുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം പോലുള്ള സ്ഥലങ്ങളിൽ ഇതിന് അനുമതി ലഭിച്ചിട്ടില്ല.

സാധാരണയായി ഒരുമാസം പതിനായിരത്തിൽ അധികം കുട്ടികളെ പറശ്ശിനി കടവിൽ ചോറൂണിന് ഇരുത്താറുണ്ട്. ഗുരുവായൂരിലാണ് ഇത്രയും ചോറൂണ് നടക്കുന്ന മറ്റൊരു ക്ഷേത്രം. ഇവിടെയും ചടങ്ങിന് അനുമതി ലഭിച്ചിട്ടില്ല.

എന്നാൽ ഗുരുവായൂരിൽ ചോറൂണിന് എത്തുന്ന കുട്ടികൾക്ക് നിവേദ്യ കിറ്റ് നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്, പറശ്ശിനിക്കടവിൽ ഇതിനും അനുമതി ഇല്ലാതെ ചോറൂണ് നടത്തുന്ന സ്ഥലം അടച്ചിട്ട അവസ്ഥയിലാണ്.മാനദണ്ഡങ്ങൾ പാലിച്ച് ചോറൂണ് ചടങ്ങ് നടത്താൻ അനുമതി നൽകണമെന്നാണ് ഭക്തരുടെ ആവശ്യം.

The post പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിൽ മുടങ്ങിക്കിടക്കുന്ന ചോറൂണിന് അനുമതി വേണമെന്ന് ഭക്തർ first appeared on Keralaonlinenews.