മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്കെതിരെ ഡിവൈ എഫ്‌ഐ പ്രകടനം
ഷാഫി പറമ്പില്‍ എംപി വേദി വിട്ടതിന് പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്‌ഐ പ്രകടനം. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. ഉദ്ഘാടകനായ ഷാഫി പറമ്പില്‍ എംപി വേദി വിട്ടതിന് പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്.
tRootC1469263">
യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനം പരിപാടിയില്‍ റിജില്‍ മാക്കുറ്റി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഡിവൈഎഫ് ഐ പ്രവര്‍ത്തകരാണ് വളയം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി തെറി പറഞ്ഞത്. ഷാഫി പറമ്പില്‍ എംപി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. എന്നാല്‍ എംപി വേദിയില്‍ നിന്ന് പോയതിന് പിറകെയാണ് ഡിവൈഎഫ് ഐ പ്രകടനം നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണിലൂടെയാണ് പ്രകടനം നടത്തിയത്.
.jpg)

