'കൂടോത്രം വെക്കാൻ എടുക്കുന്ന പണിയുടെ പകുതി പാർട്ടിയിൽ എടുത്താൽ നല്ല നേതാവാകാം'; നേതാക്കന്മാരെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

abin varkey

കോഴിക്കോട്: കൂടോത്ര വിവാദത്തിൽ നേതാക്കന്മാരെ വിമർശിച്ച് യൂത്ത് കോൺഗ്രസ്. പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ലെന്നും ഇത്തരക്കാർ പാർട്ടിക്കാർക്ക് നാണക്കേടാണെന്നും യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷന്‍ അബിൻ വർക്കി പറഞ്ഞു. കൂടോത്രം ചെയ്യുന്നവര്‍ ജീവിക്കുന്നത് 2024-ലാണെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പാര്‍ട്ടിയാണ് നമ്മുടേതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അബിന്‍ വിമര്‍ശിച്ചു.

കൂടോത്രം വെക്കാൻ എടുക്കുന്ന പണിയുടെ പകുതി പാർട്ടിയിൽ എടുത്താലേ നല്ല നേതാവാകൂ എന്നും പണിയെടുക്കാതെ കൂടോത്രം വെച്ചാലൊന്നും പാർട്ടി ഉണ്ടാകില്ലെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

Tags