യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് പിറന്നാള്‍ ആഘോഷം ; ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി


യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് നടന്ന പിറന്നാളാഘോഷം വിവാദമായിരുന്നു.
കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി. ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷിനാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിക്ടക്റ്റീവ് ഇന്‍സ്‌പെക്ടറായി മാറ്റം ലഭിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് നടന്ന പിറന്നാളാഘോഷം വിവാദമായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. അഭിലാഷിനെതിരെ താമരശേരി ഡിവൈഎസ്പിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 'ഹാപ്പി ബര്‍ത്ത് ഡേ ബോസ്' എന്ന തലക്കെട്ട് നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീഡിയോ റീല്‍സ് പങ്കുവെച്ചത്. മെയ് 30നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
എന്നാല്‍ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ബന്ധമില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്റെ പ്രതികരണം. ആഘോഷത്തില്‍ പങ്കെടുത്ത പി സി ഫിജാസ് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് അല്ലെന്നും അസംബ്ലി സെക്രട്ടറിയാണെന്നുമായിരുന്നു വിശദീകരണം.
