ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ യങ് പ്രൊഫഷണൽ നിയമനം

job vaccancy

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ എൽ ഡി എം)യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എൽ ഡി എമ്മിലെ എംബിഎ ഡിസാസ്റ്റർ മാനേജ്‌മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവർത്തനങ്ങൾക്കുമായാണ് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. 30 ,000/- രൂപയാണ്  പ്രതിമാസ വേതനം. 

ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.  പ്രവർത്തി പരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്. http://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ബയോഡാറ്റ സാഹിതം അപേക്ഷിക്കാം . അപേക്ഷ നൽകേണ്ട അവസാന തിയതി 2024  ജൂലൈ 6.കൂടുതൽ വിവരങ്ങൾക്ക്: 8547670005.

Tags