കൊട്ടിയൂരിൽ പുഴയിൽ ഒഴുകിപ്പോയ കുട്ടിയെ യുവാക്കൾ അത്ഭുതകരമായി രക്ഷിച്ചു


ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അച്ഛനും മകളും ബാവലി പുഴയിൽ നിന്ന് കുളിക്കുന്നതിനിടെ മകൾ ഒഴുക്കിൽ പെടുകയായിരുന്നു
കൊട്ടിയൂർ : കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട കുട്ടിക്ക് രക്ഷകരായി യുവാക്കൾ. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിയ പിതാവിന് ഒപ്പം ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് കുഞ്ഞ് ഒഴുക്കിൽപ്പെട്ടത്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കൊട്ടിയൂരിലെ ബാവലി പുഴയിൽ അച്ഛനോടൊപ്പം കുളിക്കാൻ ഇറങ്ങിയ കുഞ്ഞ് ഒഴുക്കിൽ പെട്ടത്. 12 വയസ്സുള്ള കുട്ടിയാണ് പുഴയിലെ ഒഴുക്കിൽ പെട്ടത്. ഒഴുക്കിൽപ്പെട്ട കുഞ്ഞിന് രക്ഷകരായി എത്തിയത് ഒരുപറ്റം യുവാക്കൾ ആയിരുന്നു.
tRootC1469263">ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അച്ഛനും മകളും ബാവലി പുഴയിൽ നിന്ന് കുളിക്കുന്നതിനിടെ മകൾ ഒഴുക്കിൽ പെടുകയായിരുന്നു . അച്ഛൻ്റെ നിലവിളി കേട്ട് കരയിലുണ്ടായിരുന്ന പിലാത്തറ സ്വദേശികളായ യുവാക്കളാണ് മകള രക്ഷപ്പെടുത്തിയത്. ഒഴുക്കിൽപ്പെട്ട കുട്ടിക്ക് ആപത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ശനിയാഴ്ച ദിവസം കൊട്ടിയൂരിൽ കടുത്ത ഭക്തജന തിരക്കായതിനാൽ ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവർ കൊട്ടിയൂരിൽ എത്തുവാൻ സമയദൈർഘ്യം ആകുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
