ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ്​ പിടിയിൽ

arrest8

കോ​ട്ട​യം: ട്രെ​യി​നി​ൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ്​ അറസ്റ്റിൽ . പെ​രി​ന്ത​ൽ​മ​ണ്ണ അ​റ​ക്ക​പ​റ​മ്പ്​​ മ​ണ​ലാ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ ഫൈ​സ​ലാ​ണ്​ (30)​ അ​റ​സ്റ്റി​ലാ​യ​ത്.

ശ​നി​യാ​ഴ്ച പു​ല​​ർ​ച്ച 1.40ന്​ ​രാ​ജ്യ​റാ​ണി എ​ക്​​സ്​​പ്ര​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​ണ്​ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. കോ​ട്ട​യം റെ​യി​ൽ​വേ പൊ​ലീ​സ്​ എ​സ്.​എ​ച്ച്.​ഒ റെ​ജി പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​സി.​പി.​ഒ സ​ന്തോ​ഷ്, സി.​പി.​ഒ അ​വി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. 

Tags