വ​ണ്ടൂ​രിൽ ജോലി ചെയ്ത കടയിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ

arrest8

വ​ണ്ടൂ​ർ: മു​മ്പ് ജോ​ലി ചെ​യ്ത ബേ​ക്ക​റി​യി​ൽ മോഷണം പതിവാക്കിയ യു​വാ​വ് പി​ടി​യി​ൽ . ചെ​റു​കോ​ട് സ്വ​ദേ​ശി മ​ങ്ക​ട​യി​ൽ വീ​ട്ടി​ൽ നി​ഖി​ൽ​കു​മാ​ർ (28) ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ദ്യ​ത്തെ ത​വ​ണ 25,000 രൂ​പ മോ​ഷ​ണം പോ​യി​രു​ന്നു. ര​ണ്ടാം​ത​വ​ണ​യും ക​വ​ർ​ച്ച​ക്കെ​ത്തി​യെ​ങ്കി​ലും പ​ണം കി​ട്ടി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​തി​നി​ടെ മോ​ഷ്ടാ​വ് സി.​സി.​ടി​വി​ൽ കു​ടു​ങ്ങി.

ചെ​റു​കോ​ട് അ​ങ്ങാ​ടി​യി​ലെ കെ.​എം ബേ​ക്ക​റി​യി​ൽ ക​ഴി​ഞ്ഞ മേ​യ് 22 പു​ല​ർ​ച്ച​യാ​ണ് നി​ഖി​ൽ ആ​ദ്യ മോ​ഷ​ണം ന​ട​ത്തി​യ​ത്. പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ പ്ര​തി മോ​ഷ​ണ​ത്തി​ന് ശേ​ഷം സി.​സി.​ടി​വി​യു​ടെ വ​യ​റു​ക​ളൊ​ക്കെ ന​ശി​പ്പി​ച്ചി​രു​ന്നു. മു​മ്പ് ഈ ​ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്ത​യാ​ളാ​യ​തി​നാ​ൽ ആ ​മു​ൻ​പ​രി​ച​യം വെ​ച്ചാ​യി​രു​ന്നു മോ​ഷ​ണം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​നാ​ണ് ര​ണ്ടാം ത​വ​ണ​യും ബേ​ക്ക​റി​യി​ൽ ക​യ​റി​യ​ത്.

പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ നി​ഖി​ലി​ന് കാ​ര്യ​മാ​യി ഒ​ന്നും കി​ട്ടി​യി​ല്ല. തു​ട​ർ​ന്നു മേ​ശ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ധാ​ർ, പാ​ൻ കാ​ർ​ഡ്, ലൈ​സ​ൻ​സ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് മു​ത​ലാ​യ​വ​യു​മാ​യി മു​ങ്ങി. എ​ന്നാ​ൽ ഇ​തെ​ല്ലാം മ​റ്റൊ​രു സി.​സി.​ടി​വി​യി​ൽ പ​തി​ഞ്ഞ​ത് പ്ര​തി അ​റി​ഞ്ഞി​ല്ല. ഇ​താ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​ത്.എ​സ്.​ഐ മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags