പി.എസ്.സി പരീക്ഷയില്ലാതെ കേരളത്തില്‍ ജോലി ; കുടുംബശ്രീയിലും ആശുപത്രികളിലും ഒഴിവുകള്‍

job
job

കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള  ഒഴിവില്‍ നിയമനം . ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയില്‍ 35,60075,400 ശമ്പള സ്‌കെയിലില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഡിസംബര്‍ 18 വരെ അപേക്ഷിക്കാം.ഒരു ഒഴിവാണുള്ളത് .

ഓഫീസ് മേലധികാരി മുഖേന സമര്‍പ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ,
 തിരുവനന്തപുരം വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04712743783.

Tags