'ജോലിസമയം കഴിഞ്ഞാല്‍ കോള്‍ എടുക്കേണ്ട'; തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വകാര്യബില്‍ ലോക്സഭയില്‍

computer work
computer work

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായി ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് എന്‍സിപി എംപി സുപ്രിയ സുലെ.
ഔദ്യോഗികസമയത്തിനുശേഷവും അവധിദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളില്‍നിന്നും ഇ-മെയിലുകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും നല്‍കണമെന്ന് 'റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍' ആവശ്യപ്പെടുന്നു. കൂടാതെ, അത്തരം ആശയവിനിമയങ്ങളോട് പ്രതികരിക്കുന്നത് നിരസിക്കാനുള്ള വ്യവസ്ഥകളും അനുബന്ധ വിഷയങ്ങളും ബില്ലില്‍ ഉള്‍പ്പെടുന്നു.

tRootC1469263">

ജോലിസമയത്തിനുശേഷവും ജീവനക്കാരെ സ്ഥാപനങ്ങള്‍ ബന്ധപ്പെടുന്നത് ഉറക്കക്കുറവ്, സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സുപ്രിയ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രതികരണത്തിനുശേഷം ഇത്തരം ബില്ലുകള്‍ ഭൂരിഭാഗവും പിന്‍വലിക്കുകയാണ് പതിവ്.

Tags