ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണു, യുവതിയ്ക്ക് ദാരുണാന്ത്യം

train
train

തമിഴ്‌നാട് മധുര സ്വദേശിനി കാര്‍ത്തികാ ദേവി (35) ആണ് മരിച്ചത്.

ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തമിഴ്‌നാട് മധുര സ്വദേശിനി കാര്‍ത്തികാ ദേവി (35) ആണ് മരിച്ചത്.


കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ രാത്രി 7.45 നായിരുന്നു അപകടം. അവധി ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തി മടങ്ങുമ്പോഴായിരുന്നു അപകടം. പുനലൂര്‍-മധുര പാസഞ്ചര്‍ ട്രെയിന്‍ കയറാന്‍ ശ്രമിക്കവെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി ഇവരെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags