വിഴിഞ്ഞത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയില്‍

വിഴിഞ്ഞത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയില്‍
d
d

ഇവരെ രക്ഷിക്കാൻ കിണറ്റില്‍ ചാടിയ സഹോദരൻ ഭുവനചന്ദ്ര (21) യെയാണ് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിഴിഞ്ഞം: കരിച്ചയില്‍ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ ചാടിയ സഹോദരൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.കരിച്ചയില്‍ സ്വദേശിനി അർച്ചന ചന്ദ്ര (27) ആണ് മരിച്ചത്.

ഇവരെ രക്ഷിക്കാൻ കിണറ്റില്‍ ചാടിയ സഹോദരൻ ഭുവനചന്ദ്ര (21) യെയാണ് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

tRootC1469263">

അർച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അർച്ചനയ്ക്ക് രണ്ട് മക്കളുണ്ട്. സംഭവത്തില്‍ വിഴിഞ്ഞം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags