ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു ; ഭര്‍ത്താവ് കസ്റ്റഡിയില്‍

kasaragod

ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പരാതി

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ ( 24 ) ആണ് മരിച്ചത്. മരണത്തില്‍ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. 

ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പരാതി. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. കുടുംബം വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags