ഗവര്‍ണര്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി എം. സ്വരാജ്

m swaraj

കണ്ണൂര്‍: ഗവര്‍ണര്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി സി.പി.എം സംസ്ഥാന സമിതിയംഗം എം. സ്വരാജ്. കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എം. സ്വരാജിന്റെ വിവാദ പരാമര്‍ശം.

ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറയാതിരുന്നത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ ആകുമെന്ന ദീര്‍ഘവീക്ഷണമാകാം. ഭ്രാന്തനാണെങ്കില്‍ എം.പിയോ എം.എല്‍.എയോ മന്ത്രിയോ ആകാനാകില്ലെന്ന് ഭരണഘനടയില്‍ ഉണ്ട്. ഗവര്‍ണര്‍ ആകാന്‍ പ്രായപരിധിയെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും എം. സ്വരാജ് പറഞ്ഞു.

Tags