എ.കെ.ജി സെൻ്റർ ബോംബറിൽ അറസ്റ്റിലായ സുഹൈൽ കെ.പി.സി.സി അധ്യക്ഷൻ്റെ ഉറ്റ അനുയായിയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ

ep jayarajan

കണ്ണൂർ : തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുനേരെ ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായ സുഹൈൽ ഷാജഹാൻ  വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചതിന്റെ സൂത്രധാരനുംന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടപ്പോൾ യൂത്ത്‌ കോൺഗ്രസ്‌ മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈലും വിമാനത്തിലുണ്ടായിരുന്നു.  എ കെ ജി സെന്റർ ആക്രമണക്കേസിൽ സുഹൈൽ അറസ്റ്റിലായതിന് പിന്നാലെയാണ് സുഹൈൽ തന്നെയാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്. 

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ എറ്റവുമടുത്തയാളാണ് സുഹൈൽ. ഇത്തരം ക്രിമിനലുകളെ ഉപയോ​ഗിച്ച് സുധാകരൻ അക്രമം നടത്തുകയാണ്. എ കെ ജി സെന്റർ ആക്രമണത്തിനും മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിനുമെല്ലാം നേതൃത്വം കൊടുത്തയാളാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു.

Tags