സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു: വെൽഫെയർ പാർട്ടി

CPM fertilizes politics of Sangh Parivar: Welfare Party
CPM fertilizes politics of Sangh Parivar: Welfare Party

മലപ്പുറം: സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന അപരവൽക്കരണ രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന സമീപനമാണ് കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന ഇടത് സർക്കാർ തുടർന്നുപോരുന്നതെന്നും ഇതിനെതിരെ കേരളീയ പൊതുസമൂഹവും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജനുവരിയിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണ കാമ്പയിൻ വിശദീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ് മാസ്റ്റർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ജലീൽ കോഡൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ, ട്രഷറർ എ സദ്റുദ്ദീൻ, വൈസ് പ്രസിഡന്റ് ടി അഫ്‌സൽ, ജോയിന്റ് സെക്രട്ടറി ടി ആസിഫ് അലി എന്നിവർ സംസാരിച്ചു.

Tags