മേപ്പാടിയില്‍ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു
died

വയനാട് : മേപ്പാടിയില്‍ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ വൈകിട്ട് മേപ്പാടി എളമ്പിലേരിയില്‍ പുഴയില്‍ വീണ തമിഴ് നാട് തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സേലം സ്വദേശിയായ ഡാനിയല്‍ സഗയരാജ് അപകടത്തില്‍ പെട്ടിരുന്നുവെങ്കിലും രക്ഷപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. എളമ്പിലേരിയിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ഇരുവരും. ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന.
 

Share this story