വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം ; ഒരാൾക്ക് പരുക്ക്

During the shooting of the film elephant ran into the forest
During the shooting of the film elephant ran into the forest

പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശി സതീശനാണ് (40) പരുക്കേറ്റത്. പ്രദേശത്തെ റിസോര്‍ട്ട് നിര്‍മാണത്തിന് എത്തിയ നിര്‍മാണത്തൊഴിലാളിയാണ് സതീശന്‍.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പാതിരി കുടിയാന്‍ മലയിലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങുവാന്‍ കാട്ടിലൂടെ വരുംവഴിയാണ് ആക്രമണം നടന്നത്. കൂടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു.

എന്നാല്‍ സതീശന്‍ ഓടുന്നതിനിടയില്‍ ആന പുറകില്‍ നിന്നും ആക്രമണം നടത്തുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറില്‍ തുളഞ്ഞ് കയറി. പിന്നാലെ, ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി.

Tags