'വയനാട് ദുരന്തത്തിൽ കേന്ദ്രം സംസ്ഥാനത്തിന് സഹായം നിഷേധിക്കുകയാണ്, കാണിക്കുന്നത് പകപോക്കൽ നിലപാട്' : മുഖ്യമന്ത്രി

cm-pinarayi
cm-pinarayi

കാസർകോട്: കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്നത് പകപോക്കൽ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രം സംസ്ഥാനത്തിന് സഹായം നിഷേധിക്കുകയാണ്. ഒരു സംസ്ഥാനത്തോടും കേന്ദ്രം ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി കാസർകോട് പറഞ്ഞു.

നീതി നിഷേധിക്കാൻ പാടില്ല, കേരളവും രാജ്യത്തിന്റെ ഭാഗമാണ്. കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്ന് വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോൺഗ്രസ് ആകട്ടെ സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടു. നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുൽ ഗാന്ധിയും ഇപ്പോൾ പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

Tags