വയനാട് മീനങ്ങാടിയിൽ നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് അപകടം ; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
Dec 24, 2024, 13:50 IST
കൽപറ്റ : വയനാട് മീനങ്ങാടിയിൽ നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് ഒരാൾ മരിച്ചു. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ (24) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്, സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീനങ്ങാടി പാതിരിപ്പാലത്ത് ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം. കുറ്റ്യാടിയിൽനിന്നുള്ള യുവാക്കളുടെ സംഘം ഊട്ടിയിലേക്ക് പോകുകയായിരുന്നു. കാറിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുള്ളവർ മദ്യപിച്ചിരുന്നതായി അപകട സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.