വികസനസ്വപ്നം യാഥാര്‍ഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി​

vizhinjam

തി​രു​വ​ന​ന്ത​പു​രം: ഇന്ധ്യയുടെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നു. തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി​. ചൈ​ന​യി​ലെ സി​യാ​മെ​ൻ തു​റ​മു​ഖ​ത്ത് ​നി​ന്നും 2000 ക​ണ്ടെ​യ്​​ന​റു​ക​ളു​മാ​യെത്തിയ ‘സാ​ൻ ഫെ​ർ​ണാ​ണ്ടോ’ എന്ന ക​പ്പ​ലാണ് നങ്കൂരമിട്ടത്.

രാവിലെ ഏഴു മണിയോടെ 25 നോട്ടിക്കൽ മൈൽ (46 കിലോമീറ്റർ) അകലെ പുറംകടലിലെത്തിയ കപ്പലിനെ വാട്ടർ സ​ല്യൂ​ട്ട്​ ന​ൽ​കിയാണ് തുറമുഖത്തേക്ക് സ്വീകരിച്ചത്. വലിയ ടഗ് ഓഷ്യന്‍ പ്രസ്റ്റീജിന്‍റെ നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27, 28, 35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയത്. ഒമ്പതരയോടെ വി​ഴി​ഞ്ഞം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു.

നങ്കൂരമിട്ട കപ്പലിൽ നിന്ന് എസ്.ടി.എസ്, യാര്‍ഡ് ക്രെയിനുകൾ ഉപയോഗിച്ച് ചരക്കിറക്കൽ ആരംഭിക്കും. ഒറ്റ ദിവസം കൊണ്ട് ചരക്കിറക്കൽ പൂർത്തിയാകും. വലിയ കപ്പലിൽ നിന്ന് ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍ (ട്രാന്‍ഷിപ്‌മെന്‍റ്) നടത്തുന്നതിനായി രണ്ട് കപ്പലുകൾ ഇന്ന് വിഴിഞ്ഞത്തെത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര–സംസ്ഥാന മന്ത്രിമാരും നൽകുന്ന ഔദ്യോഗിക സ്വീകരണത്തിന് ശേഷം കപ്പൽ കൊളംബോയിലേക്ക് പുറപ്പെടും. ​ഒ​ക്​​ടോ​ബ​റി​ന്​ മു​മ്പ്​ തു​റ​മു​ഖ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഔ​ദ്യോ​ഗി​ക​മാ​യി ക​മീ​ഷ​ൻ ചെ​യ്യാ​നാ​വു​മെ​ന്ന ഉ​റ​പ്പ്​ അ​ദാ​നി പോ​ർ​ട്​​സ്​ സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags