വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനെ ജയില്‍ വളപ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Viyyur Central Jail inmate found hanged
Viyyur Central Jail inmate found hanged

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനെ ജയില്‍ വളപ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ സ്വദേശി നെച്ചിയില്‍ വീട്ടില്‍  സുബ്രഹ്മണ്യന്‍ മകന്‍ സജീവന്‍ (49) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി വിയ്യൂര്‍  സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ് വരികയായിരുന്നു. 

2013ല്‍ കഞ്ചാവ് കേസില്‍ പെട്ടാണ് ശിക്ഷ ലഭിച്ചത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സെല്ലിന് പുറത്ത് പോയിരുന്ന മറ്റു തടവുകാര്‍ സെല്ലില്‍ തിരികെ എത്തിയപ്പോളാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.  

Viyyur Central Jail inmate found hanged

തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തില്‍ വിയ്യൂര്‍ പോലീസും ഫോറന്‍സിക് വിഭാഗവും വിരലടയാള സംഘവും മെഡിക്കല്‍ കോളജിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം  പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് പറയുന്നു. മിനിയാണ് ഭാര്യ. മക്കള്‍: ദില്‍രാജ്, കൃഷ്‌ണേന്ദു, അതുല്‍ കൃഷ്ണ.