ഭാര്യയോട് അക്രമം ; ഭര്‍ത്താവ് പിടിയില്‍

arrest

ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. വെള്ളനാട് സ്വദേശി അജീഷ് കുമാറിനെ ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ഒടിഞ്ഞ് കിടന്ന തടിമേശയുടെ കാല്‍ എടുത്താണ് അജീഷ് ഭാര്യയെ മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തില്‍ രമയുടെ ഇടത് കൈപ്പത്തിക്ക് പരിക്കേറ്റു. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

Tags