വാക്ക് തർക്കത്തെ തുടർന്ന് സംഘർഷം: തലശേരിയിൽ മധ്യവയസ്ക്കൻ കുത്തേറ്റു മരിച്ചു

galith

തലശേരി: വാക്ക് തർക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു. നിട്ടൂര്‍ സ്വദേശിയായ ഖാലിദ് (52) ആണ് മരിച്ചത്. കഴുത്തിനാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന നിട്ടൂര്‍ സ്വദേശികളായ ഷമീര്‍ (40), ഷാനിബ് (41) എന്നിവര്‍ക്കും കുത്തേറ്റു. പരുക്ക് ഗുരുതരമല്ല. ഇരുവരെയും തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് വൈകുന്നേരം നാലോടെ കൊടുവള്ളി സഹകരണാ ആശുപത്രിക്കു സമീപമാണ് സംഭവം. ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രതിയെന്നു സംശയിക്കുന്ന പാറാല്‍ ബാബു എന്നയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജിമാക്കി.

Share this story