ഓപ്പറേഷൻ തൂഫാന് പിൻതുണയുമായി വെള്ളം മുരളി ആഭ്യന്തര വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
കണ്ണൂർ: ചലച്ചിത്ര നിര്‍മാതാവ് മുരളി കുന്നുംപുറത്ത് ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയുമായി തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി.
ലഹരി എന്ന മാരകവിപത്തിനെതിരെ ആഭ്യന്തരവകുപ്പ് അതീവ ജാഗ്രതയോടെ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും നേരിട്ടറിയിച്ചു.
ലഹരിയുടെ കറുത്ത കയങ്ങളില്‍ അകപ്പെട്ടുപോയ ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു. അവിടെനിന്ന് അതിശക്തമായി ജീവിതത്തിലേക്ക് തിരികെ നടന്നുകയറിയ ആ നാളുകളുടെ ഓര്‍മ്മകള്‍ മുരളി അദ്ദേഹവുമായി പങ്കുവെച്ചു.
ലഹരിയുടെ പിടിയില്‍പ്പെട്ട എത്രയോ മനുഷ്യരെ ഡി-അഡിക്ഷന്‍ സെന്ററുകളിലേക്ക് എത്തിക്കാനും, ജീവിതത്തിന്റെ യഥാര്‍ത്ഥ ലഹരി എന്തെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം ചെറുതല്ല.
‘വെള്ളം’ സിനിമ ഇപ്പോഴും ഡി-അഡിക്ഷന്‍ സെന്ററുകളില്‍ ആളുകള്‍ക്ക് പ്രചോദനമായി പ്രദര്‍ശിപ്പിക്കുന്ന കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
വളരെ പോസിറ്റീവായ പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഈ പോരാട്ടത്തിന് പിന്തുണ അറിയിച്ചതിലുള്ള അഭിനന്ദനങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽപങ്കുവെച്ചു.
.jpg)

