മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന ; 17.5 ലക്ഷം പിടിച്ചെടുത്തു


കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന ദോസ്ത് വാഹനത്തിലായിരുന്നു പണം ഉണ്ടായിരുന്നത്.
മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17.5 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, ഡ്രൈവര്‍ മുനീര്‍ എന്നിവരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന ദോസ്ത് വാഹനത്തിലായിരുന്നു പണം ഉണ്ടായിരുന്നത്.
tRootC1469263">ഞായറാഴ്ച രാത്രി 9.15-ഓടെ മുത്തങ്ങ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെജെ സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന കെഎല്‍ 76 ഇ 8836 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള അശോക് ലൈലാന്‍ഡ്-ദോസ്ത് വാഹനത്തില്‍ നിന്നാണ് മതിയായ രേഖകളില്ലാതെ എത്തിച്ച പണം പിടികൂടിയത്.

തുടര്‍ നടപടികള്‍ക്കായി വാഹനവും പണവും കസ്റ്റഡിയിലെടുത്ത പ്രതികളെ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി.