കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുന്നു, ഗുണ്ട കോറിഡോറായി മാറിയെന്ന് വി.ഡി.സതീശന്‍
vd satheeshan

കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്,കേരളം ഗുണ്ട കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പൊലീസ് നോക്കുകുത്തി നില്‍ക്കുന്നുവെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.കേരളത്തില്‍ നിരന്തരമായി വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണ്.

പൊലീസ് അപ്പോഴും നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള എന്ത് അവകാശമാണ് സര്‍ക്കാരിനുള്ളത്. കേരളത്തില്‍ ഗുണ്ട കോറിഡോറായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മാറിയിരിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. എസ്ഡിപിഐയും ആര്‍എസ്എസും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും അഴിഞ്ഞാടുകയാണ് കേരളത്തില്‍.

സോഷ്യല്‍ എഞ്ചിനിയിറിംഗ് എന്ന് ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണന നയത്തിന്റെ പരിണതഫലങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വര്‍ഗീയ കൊലപാതകങ്ങളെല്ലാമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.


 

Share this story