മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള വി ഡി സതീശന്റെ എറണാകുളം ജില്ലയിലെ ആദ്യ പൊതുപരിപാടി ഇന്ന്
May 24, 2026, 10:57 IST
മുനമ്പം, മലയിടംതുരുത്ത് വിഷയങ്ങളില്‍ പൊതുവേദിയില്‍ വി ഡി സതീശന്‍ എന്ത് പറയുമെന്നതില്‍ ആകാംക്ഷ തുടരുകയാണ്.
മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള വി ഡി സതീശന്റെ എറണാകുളം ജില്ലയിലെ ആദ്യ പൊതുപരിപാടി ഇന്ന്. രാവിലെ പത്തരയ്ക്ക് കടവമന്ത്രയില്‍ ഡിസിസി മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. വൈകിട്ട് മോഹന്‍ലാല്‍ പങ്കെടുക്കുന്ന സ്വീകരണ പരിപാടി മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ പറവൂരിലും ക്രമീകരിച്ചിട്ടുണ്ട്.
മുനമ്പം, മലയിടംതുരുത്ത് വിഷയങ്ങളില്‍ പൊതുവേദിയില്‍ വി ഡി സതീശന്‍ എന്ത് പറയുമെന്നതില്‍ ആകാംക്ഷ തുടരുകയാണ്. സ്റ്റാഫ് നിയമനം, കെ റെയില്‍ വിജ്ഞാപനം റദ്ദാക്കല്‍ എന്നിവ എങ്ങനെയാകും പൊതുവേദിയില്‍ അവതരിപ്പിക്കുക എന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
.jpg)

