‘ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം’; പെരിയ ഇരട്ടക്കൊലക്കേസ് വിധിയിൽ വി ഡി സതീശന്‍
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം. നീതി കിട്ടാന്‍ കുടുംബത്തിനൊപ്പം ഏതറ്റംവരെയും പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
രണ്ട് ചെറുപ്പക്കാരെ ക്രൂരമായി ഗൂഢാലോചന നടത്തി കൊല ചെയ്ത് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ഈ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിക്കണം.
10 പ്രതികളെ കുറ്റക്കാരല്ലെന്ന് വിധിച്ചിട്ടുണ്ട്. നീതി കിട്ടാന്‍ കുടുംബത്തിനൊപ്പം ഏതറ്റംവരെയും പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമായി വിധിയെ കാണുന്നു. ധാര്‍മികതയുടെ വിജയം കൂടിയാണിത് വി ഡി സതീശന്‍ പറഞ്ഞു.