കെ.സുധാകരനെതിരെ കൂടോത്രം വെച്ചത് വി.ഡി സതീശന്റെ ആള്‍ക്കാര്‍,തങ്ങള്‍ക്കെന്തായാലും ആ പരിപാടിയില്ല : കെ.സുരേന്ദ്രന്‍

k surendran

കോട്ടയം : കെ സുധാകരനെതിരെ കൂടോത്രം വെച്ചത് വി.ഡി സതീശന്റെ ആള്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തങ്ങള്‍ക്കെന്തായാലും ആ പരിപാടിയില്ലെന്നും സിപിഎം അങ്ങനെ ചെയ്യുമെന്നു കരുതുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോട്ടയത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തി സിപിഎം നേതൃത്വം മാരത്തണ്‍ ചര്‍ച്ചകളാണ് നടത്തിയതെന്നും.

എന്നാല്‍ മുസ്ലിം സമുദായ സംഘടനകള്‍ വര്‍ഗീയമായി വോട്ടെടുപ്പിനെ ഉപയോഗിച്ചതിനെക്കുറിച്ച് സിപിഎം സംസാരിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയും സമസ്ത പോലും വര്‍ഗീയ നിലപാടിലേക്കു തിരിഞ്ഞിട്ടും അതിനെ തള്ളിപ്പറയാന്‍ സിപിഎം തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സഖാക്കള്‍ യൂഡിഎഫിന് വോട്ട് ചെയ്തതിനെക്കുറിച്ചും അവര്‍ അവലോകനം നടത്തുന്നില്ല. മറിച്ച് തോല്‍വിയുടെ എല്ലാ പഴിയും എസ്എന്‍ഡിപിക്കും മറ്റുള്ള ഹിന്ദുസംഘടനകള്‍ക്കുമാണ് എന്ന തലതിരിഞ്ഞ വ്യാഖ്യാനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അത് വസ്തുതാപരമല്ല. പരാജയത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ വിരുദ്ധ വികാരവും ന്യൂനപക്ഷ വര്‍ഗീയ പ്രീണനവുമാണ് പരാജയത്തിനുള്ള കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags