ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട കേസ് 30ന് പരിഗണിക്കും
Dec 17, 2024, 19:56 IST
കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട കേസ് 30ന് പരിഗണിക്കും. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് സാക്ഷി വിസ്താരം തുടങ്ങാൻ ഒരുക്കമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ നിർദേശാനുസരണം പ്രതിയുടെ മാനസിക നില പരിശോധിച്ചിരുന്നു. വിചാരണ നേരിടാൻ മാനസികമായ ബുദ്ധിമുട്ടില്ലെന്നു സുപ്രീം കോടതി കണ്ടെത്തിയതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്.