പൊലീസ് കോൺസ്റ്റബിളിന്റെ വാക്കിടോക്കി മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
arrest
ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ കാറിൽ വെച്ചിരുന്ന വാക്കിടോക്കി ആണ് കാണാതായത്. പഴയ ബസ് സ്റ്റാൻഡ് സിഗ്നലിൽ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖർ. തൊട്ടടുത്തുതന്നെ നിർത്തിയിട്ടിരുന്ന കാറിലാണ് വാക്കിടോക്കി ഉണ്ടായിരുന്നത്.

പൊലീസ് കോൺസ്റ്റബിളിന്റെ വയർലെസ് ഹാൻഡ്സെറ്റ് മോഷ്ടിച്ച യുവാവ് പിടിയിലായി. 23കാരനായ ഗൂഡല്ലൂർ കാശീംവയൽ സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. പ്രതിയിൽനിന്ന് വാക്കിടോക്കി കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.

ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ കാറിൽ വെച്ചിരുന്ന വാക്കിടോക്കി ആണ് കാണാതായത്. പഴയ ബസ് സ്റ്റാൻഡ് സിഗ്നലിൽ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖർ. തൊട്ടടുത്തുതന്നെ നിർത്തിയിട്ടിരുന്ന കാറിലാണ് വാക്കിടോക്കി ഉണ്ടായിരുന്നത്.

 രാത്രി ഏകദേശം ഒരു മണിയോടെയാണ് മോഷണം നടന്നത്. സിസിടിവി കാമറ പരിശോധിച്ചപ്പോൾ ലഭിച്ച സൂചനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Share this story