സർക്കാർ പി.സി ജോർജിനോട് രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നു; വി.മുരളീധരൻ

V Muralidharan says that the government is setting its political feud with PC George
V Muralidharan says that the government is setting its political feud with PC George

തിരുവനന്തപുരം: പി.സി.ജോർജിനെതിരെ കേസെടുത്ത സർക്കാർ നടപടി രാഷ്ട്രീയ വേട്ടയാടലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. നാക്കുപിഴയെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുകയാണ് എൽഡിഎഫ് സർക്കാർ. മുസ്ലിം മതമൗലികവാദികള്‍ തെരുവിൽ വര്‍ഗീയ വിഷം ചീറ്റിയാലും കണ്ണടയ്ക്കുന്ന പിണറായി വിജയനും കൂട്ടരും പിസി ജോർജിന്റെ ചാനൽ ചർച്ച നോക്കിയിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി പറഞ്ഞു. 

സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിട്ടും പിസി ജോർജിന് എതിരെ കേസെടുക്കേണ്ട സാഹചര്യമെന്തെന്നും വി.മുരളീധരൻ ചോദിച്ചു. 
കൊലപാതകികൾക്ക് ജയിലിന് മുന്നിൽ സ്വീകരണവും ചട്ടം തെറ്റിച്ചു പരോളും കൊടുക്കുന്നവരാണ്‌ നാക്കുപിഴയിൽ നിയമത്തിന്റെ കുരുക്കിടുന്നത്. മുസ്ലിം മതമൗലിക വാദികളെ പ്രീണിപ്പിക്കാൻ ഏതറ്റം വരെയും പോകുന്ന സിപിഎം രീതിക്ക് വലിയ വില നൽകേണ്ടി വരുമെന്നും വി.മുരളീധരൻ പ്രതികരിച്ചു.