യു.പ്രതിഭയ്‌ക്കെതിരെ നടപടിയില്ല; വിഭാഗീയത അന്വേഷിക്കാൻ കമ്മിഷൻ
uprathiba

കായംകുളം : യു.പ്രതിഭ എംഎൽഎയ്ക്കെതിരെ സിപിഎം നടപടിയെടുക്കില്ല. വന്നുപോയ പിഴവുകൾ യു.പ്രതിഭ സമ്മതിച്ചതായും ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി.

അതേസമയം, ആലപ്പുഴ ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത പ്രത്യേക കമ്മിഷൻ അന്വേഷിക്കും. ഇതിനായി സംസ്ഥാന കമ്മിറ്റി കമ്മിഷനെ നിയോഗിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട്, തകഴി ഏരിയകളിലാണ് വിഭാഗീയതയുള്ളതായി കണ്ടെത്തിയത്.

Share this story