കാലിക്കറ്റ് വി സി നിയമനത്തിൽ രാജ്ഭവന്‍റെ അസാധാരണ നീക്കം

calicut university
calicut university

കാലിക്കറ്റ് വി സി നിയമനത്തിൽ അസാധാരണ നീക്കവുമായി രാജ്ഭവന്‍. വൈസ് ചാൻസലറിനുള്ള നിയമന വിജ്ഞാപനം ചാൻസലറായ ഗവർണർ പുറപ്പെടുവിച്ചു. സാധാരണ ഗതിയിൽ സർക്കാർ പുറപ്പെടുവിക്കുന്ന വിജ്ഞാപനമാണ് രാജ്ഭവൻ ഇറക്കിയത്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിന്മാറിയ പശ്ചാത്തലത്തിൽ കൂടിയാണ് ചാൻസലറുടെ നടപടി. ലഭിക്കുന്ന അപേക്ഷകൾ ചാൻസലറുടെ സെക്രട്ടറി സെർച്ച് കമ്മിറ്റി കൺവീനർക്ക് കൈമാറും. ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

tRootC1469263">

സര്‍വകലാശാല സെനറ്റ്, ചാന്‍സലര്‍, യു ജി സി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതായിരുന്നു സെർച്ച് കമ്മിറ്റി. ഇതിൽ നിന്ന് സർക്കാർ പ്രതിനിധി കൂടിയായ കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എ സാബു പിന്മാറിയിരുന്നു.

Tags