ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി നില അതീവ ഗുരുതരമല്ല, വി ഡി സതീശന്‍

uma thomas
uma thomas

ശുഭകരമായ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി നിലവില്‍ അതീവ ഗുരുതരാവസ്ഥയില്‍ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദഗ്ധ ചികിത്സയാണ് നല്‍കുന്നതെന്നും ശുഭകരമായ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.


എംഎല്‍എയെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തു എന്ന് പറയാനായിട്ടില്ലെങ്കിലും അതീവ ഗുരുതരാവസ്ഥയിലല്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും
ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം എത്തിയിട്ടുണ്ട്.

Tags