ഉമാ തോമസ് എംഎല്‍എ കണ്ണ് തുറന്നു, കൈ കാലുകള്‍ ചലിപ്പിച്ചു; ആരോഗ്യനിലയില്‍ പുരോഗതി

uma thomas
uma thomas

രാവിലെ 10 മണിക്ക് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തും.

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. എംഎല്‍എ രാവിലെ കണ്ണ് തുറക്കുകയും കൈ കാലുകള്‍ ചലിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തും.

കഴിഞ്ഞ ദിവസം വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ.

Tags