ഉമ തോമസിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ; വീഡിയോ കോളില്‍ സംസാരിക്കുന്ന ദ്യശ്യങ്ങള്‍ പങ്കുവച്ച് എംഎല്‍എ


ഉമ തോമസ് ചിരിച്ച് കൊണ്ട് വീഡിയോ കോളില്‍ സംസാരിക്കുന്ന ദ്യശ്യങ്ങള്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.
കൊച്ചി കലൂരില്‍ നടന്ന നൃത്തപരിപാടിയ്ക്കിടയില്‍ വേദിയില്‍ നിന്ന് വീണ് പരിക്ക് പറ്റിയ തൃക്കാകര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ സ്ഥിതിയില്‍ വലിയ പുരോഗതി. ഉമ തോമസ് ചിരിച്ച് കൊണ്ട് വീഡിയോ കോളില്‍ സംസാരിക്കുന്ന ദ്യശ്യങ്ങള്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഉമ തോമസ് നടത്തിയ വീഡിയോ കോളിന്റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മിനിസ്റ്ററോ ഇപ്പോള്‍ കുറച്ച് ആശ്വാസമുണ്ടെന്നും വരുന്ന അസംബ്ലിയില്‍ ചില്ലപ്പോള്‍ താനുണ്ടാവില്ലായെന്നുമാണ് ഉമ തോമസ് വീഡിയോ കോളില്‍ പറയുന്നത്. ബിന്ദു മിനിസ്റ്റര്‍ വന്നതിലുള്ള സന്തോഷവും വിഡിയോ കോളില്‍ പ്രകടിപ്പിക്കുന്നുണ്ട്.