ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ യു ജി സി നെറ്റ് പരീക്ഷ പരിശീലനം; രജിസ്‌ട്രേഷൻ ആരംഭിച്ചു
Dec 11, 2024, 19:31 IST
![exam](https://keralaonlinenews.com/static/c1e/client/94744/uploaded/7ffbaddcb763b4e5bb9b21985ce9193a.jpg?width=823&height=431&resizemode=4)
![exam](https://keralaonlinenews.com/static/c1e/client/94744/uploaded/7ffbaddcb763b4e5bb9b21985ce9193a.jpg?width=382&height=200&resizemode=4)
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ യു ജി സി നെറ്റ് പരീക്ഷ പരിശീലനം. സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുളള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന യു ജി സി നെറ്റ് പരീക്ഷയുടെ ജനറൽ പേപ്പർ ഒന്നിന്റെ ടീച്ചിംഗ് ആൻഡ് റിസർച്ച് ആപ്റ്റിറ്റ്യൂഡ്) ന്റെ 20 ദിവസത്തെ ഓൺലൈൻ പരിശീലന ക്ലാസുകളിലേക്ക് പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം ലഭിക്കുക. രജിസ്ട്രേഷൻ ഫീസ്: 1000/-. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ0484-2464498,9645203321, 9605837929.